Type Here to Get Search Results !

Bottom Ad

പ്രവാസി വോട്ട്: ജില്ലയില്‍ ഇതുവരെ ലഭിച്ചത് 4689 അപേക്ഷകള്‍

Image result for voteകാസര്‍കോട് (www.evisionnews.co): പ്രവാസി വോട്ടു സംബന്ധിച്ച നടപടികള്‍ അലോകനം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വോട്ടര്‍ പട്ടികയുടെ ചുമതല വഹിക്കുന്ന ജില്ലയിലെ ഇ.ആര്‍.ഒ മാരുടെ യോഗം ചേര്‍ന്നു. ഇതുവരെയായി ജില്ലയില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 1690, കാസര്‍കോട്് 891, ഉദുമ 480, കാഞ്ഞങ്ങാട് 515 തൃക്കരിപ്പൂര്‍ 1113 എന്നിങ്ങനെ പ്രവാസി വോട്ടര്‍മാരുടെ ആകെ 4689 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ ഫോറത്തില്‍ വോട്ടര്‍പട്ടികയില്‍ നിലവിലുള്ള കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്താത്തതാണ് ബൂത്തും മണ്ഡലവും തിരിച്ചറിയാന്‍ കഴിയാതെ അപേക്ഷയിന്‍ മേല്‍ തീരുമാനമെടുക്കാന്‍ സാധിക്കാത്തതെന്ന് യോഗം വിലയിരുത്തി. 

ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എസ്. ശശിധരന്‍പിള്ള, കാസര്‍കോട് തഹസില്‍ദാര്‍ കെ. നാരായണന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ സി.എച്ച് ഷക്കീര്‍, കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ്. ഗോവിന്ദന്‍, താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എല്‍.കെ സുബൈര്‍, വി. രവീന്ദ്രന്‍, ഇലക്ഷന്‍ വിഭാഗത്തിലെ ടി.കെ വിനോദ്, എ.വി ശ്രീജ സംബന്ധിച്ചു. 

ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനം കൈക്കൊള്ളേണ്ടതിനാല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഇതുവരെയും അന്വേഷണവുമായി ബി.എല്‍.ഒമാര്‍ ബന്ധപ്പെട്ടിട്ടില്ലാത്ത അപേക്ഷകര്‍ 18ന് മുമ്പായി മേല്‍പറഞ്ഞ വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കൈമാറേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. താലൂക്ക് ഓഫീസ് മഞ്ചേശ്വരം 04998 244388, കാസര്‍കോട് 04994230242, ഹോസ്ദുര്‍ഗ് 04672208700. 

Post a Comment

0 Comments

Top Post Ad

Below Post Ad