Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ പന്തല്‍കെട്ടുന്നതിനിടെ തൊഴിലാളി വീണു മരിച്ചു

Image result for black background hdകാസര്‍കോട് (www.evisionnews.co): പന്തല്‍ കെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. കുഡ്ലു ഗംഗൈ റോഡിലെ ശ്രീധര (60)നാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അണങ്കൂര്‍ മെഹബൂബ് റോഡിലെ ഒരു വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടെയാണ് ശ്രീധരന്‍ വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ വീട്ടുകാരും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: ലക്ഷ്മി, മക്കള്‍: ഗീത, ലാവണ്യ, അശ്വതി. മരുമക്കള്‍: ചന്ദ്രന്‍, രതീഷ്, രാജു. സഹോദരങ്ങള്‍: ബേബി, രാമചന്ദ്രന്‍, ശാരദ, സരോജിനി.

Post a Comment

0 Comments

Top Post Ad

Below Post Ad