അബുദാബി (www.evisionnews.co): അബുദാബി കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വി ലവ് യുഎഇ' എന്ന പേരില്‍ ദേശീയദിന ആഘോഷം സംഘടപ്പിച്ചു. ഡിസംബര്‍ രണ്ടിനു ഖാലിദിയ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കാസര്‍കോട് ജില്ലയിലെ നൂറുകണക്കിന് പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും വിനോദ വിജ്ഞാന പരിപാടികളും നടത്തി. ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ സംസ്ഥാന ട്രഷറര്‍ സി. സമീര്‍ ഉദ്ഘാടനം ചെയ്തു.
എം.എം നാസര്‍, സുലൈമാന്‍ കാനക്കോട്, അബ്ദുല്‍ റഹ്മാന്‍ ചേക്കു ഹാജി, അനീസ് മാങ്ങാട്, സത്താര്‍ കുന്നുങ്കൈ, അസീസ് പെര്‍മുദെ, പി.കെ അഹമ്മദ്, സെഡ്.എ മൊഗ്രാല്‍, മജീദ് ചിത്താരി, അഷ്റഫ് പി.കെ, അഷറഫ് ഒളവറ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ഇസ്മായില്‍ ഉദിനൂര്‍, ജലീല്‍ മാന്യ, അസീസ് ആറാട്ടുകടവ്, ഹനീഫ് മാങ്ങാട്, ഷാഫി നാട്ടക്കല്‍, അബ്ദുല്‍ റഹ്മാന്‍ പുല്ലൂര്‍, ഷുക്കൂര്‍, ഷമീം ബേക്കല്‍, സലാം മാങ്ങാട്, മൊയ്ദീന്‍ ബല്ലാകടപ്പുറം, അഷ്റഫ് ബദിയടുക്ക, റിയാസ് നേതൃത്വം നല്‍കി. ഹനീഫ് ചള്ളങ്കയം സ്വാഗതവും ഷാഫി സിയാറത്തിങ്കര നന്ദിയും പറഞ്ഞു.

Post a Comment
0 Comments