കാസര്‍കോട് (www.evisionnews.co): യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റിട്ട യുവാവിനെതിരെ യൂത്ത് ലീഗിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.എ അഹമ്മദ് ഷഫീഖിന്റെ പരാതിയില്‍ ചൗക്കി കുന്നിലിലെ സാജിദ് കുക്കാര്‍ എന്ന യുവാവിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
യൂത്ത് ലീഗ് യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീലചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് കമന്റ് ചെയ്യുകയും ഫേസ് ബുക്ക് അക്കൗണ്ട് വഴി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. മോശം പരാമര്‍ശം നടത്തി ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദയും വിദ്വേഷവും വളര്‍ത്തി ലഹള ഉണ്ടാക്കണമെന്ന ഉദ്യേശ്യത്തോടെയുള്ളതാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Post a Comment
0 Comments