Type Here to Get Search Results !

Bottom Ad

സംഘ്പരിവാര്‍ അക്രമം: ഉളിയത്തടുക്കയില്‍ ഉച്ചവരെ ഹര്‍ത്താല്‍

കാസര്‍കോട് (www.evisionnews.co): ഹിന്ദുസമാജോത്സവം കഴിഞ്ഞുപോകുന്നവര്‍ ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതിലും പോലീസ് കടകള്‍ അടക്കാനാവശ്യപ്പെട്ട് മൂന്നു കടകളില്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് അബൂബക്കര്‍ പറഞ്ഞു.

രാവിലെ പത്തുമണിക്ക് വ്യാപാരികള്‍ ഉളിയത്തടുക്ക ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ഹോട്ടല്‍ ഉള്‍പ്പടെ മൂന്ന് കടകളിലാണ് പോലീസ് അക്രമം നടത്തിയതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞു പോകുന്നവര്‍ നടത്തിയ കല്ലേറിലും കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ നടന്ന ഉളിയത്തടുക്കയില്‍ എന്‍.എ നെല്ലിക്കുന്ന് എ എല്‍എ, ഡിസിസി പ്രസിഡണ്ട്് ഹക്കിം കുന്നില്‍ എന്നിവരുടെ നേതൃത്വത്തില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് ഹിന്ദു സമാജോത്സവം കഴിഞ്ഞതിന് പിന്നാലെയാണ് ഉളിയത്തടുക്ക ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad