
കാസര്‍കോട് (www.evisionnews.co): വിവിധ ഹിന്ദു സംഘടനകള്‍ സംഘടിപ്പിച്ച ഹിന്ദു സമാജോത്സവത്തോടനുബന്ധിച്ച് കാസര്‍കോട്ട് വിവിധയിടങ്ങളില്‍ അക്രമണം. സമ്മേളനം കഴിഞ്ഞ് മടങ്ങിയ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വിദ്യാനഗര്‍ ഉളിയത്തടുക്ക, ഇസത്ത് നഗര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി അക്രമം നടന്നത്. ഉളിയത്തടുക്കയില്‍ ഒരു ബേക്കറിക്കട പൊലീസ് അടിച്ചുതകര്‍ത്തു. സംഘര്‍ഷം ഒഴിവാക്കാന്‍ വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി.
Post a Comment
0 Comments