Type Here to Get Search Results !

Bottom Ad

സംഘ്പരിവാര്‍ സമ്മേളനങ്ങള്‍ക്ക് പൊലീസ് അനുമതി നല്‍കരുത്: എസ്.കെ.എസ്.എസ്.എഫ്

Image may contain: Ibrahimfaizy Jediyar, beard and hatകാസര്‍കോട് (www.evisionnews.co): സമ്മേളനങ്ങളുടെ മറവില്‍ ആരാധനാലയങ്ങളെ ആക്രമിക്കല്‍ ആര്‍എസ്എസ് സ്ഥിരം സംഭവമാണെന്നും രാത്രി കാലങ്ങളില്‍ അഴിഞ്ഞാടാന്‍ കാരണമാകുന്ന ഇത്തരം സമ്മേളനങ്ങള്‍ക്ക് പൊലീസ് അനുമതി നല്‍കരുതെന്നും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റു മതസംഘടനകളുടെ സമ്മേളനങ്ങള്‍ ജില്ലയുടെ പല ഭാഗത്തും വലിയ ജനപങ്കാളിത്വത്തോടെ നടക്കാറുണ്ട്. 

ഒരു വഴിയാത്രക്കാര്‍ക്കോ മറ്റു സമുദായക്കാരുടെ അരാധനാലയങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഒരു പ്രയാസവും നേരിടേണ്ടി വരാറില്ല. എന്നാല്‍ പലപ്പോഴും ആര്‍എസ്എസ് സമ്മേളനം പ്രഖ്യാപിച്ചാല്‍ ആദിവസം ജനങ്ങള്‍ ഭീതിയോടെയാണ് പുറത്തിറങ്ങാറുള്ളത്. കഴിഞ്ഞ ദിവസം ഹിന്ദുസമാജോത്സവം കഴിഞ്ഞ് പോവുകയായിരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഉളിയത്തടുക്ക ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം ആസൂത്രിതമാണ്. 

ഇത്തരം ആക്രമം ആര്‍ത്തിക്കാതിരിക്കാന്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഒരു വിഭാഗം മനപൂര്‍വം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരപരാധികളായ ജനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും വാഹനങ്ങളെയും അടിച്ചുതകര്‍ക്കുന്ന പോലീസ് നയം നീതീകരിക്കാനാവില്ലെന്നും ജെഡിയാര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad