Type Here to Get Search Results !

Bottom Ad

കൊര്‍ദോവ ആര്‍ട്‌സ് ഫെസ്റ്റിവെല്‍ സമാപിച്ചു


കാസര്‍കോട് (www.evisionnews.co): ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ്, സനാബില്‍ അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ സംയുക്തമായി സംഘടിപ്പിച്ച കൊര്‍ദോവ ആര്‍ട്‌സ് ഫെസ്റ്റിവെല്‍ സമാപിച്ചു. ചെര്‍ക്കള കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദ്ഘാടനം ചെയ്തു. ഡയറകടര്‍ എം.എ നജീബ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഫസീല, ലാല്‍ കൃഷ്ണ, യൂണിയന്‍ ഭാരവാഹികളായ സഹീര്‍ ചാല, ബാത്തിഷ കൂളിക്കുന്ന്, സിനാന്‍ ചെങ്കള, നഹീമുദ്ദീന്‍ ചെമ്മനാട്, സൈനുദ്ദീന്‍ ദേളി, ഹസീബ് മൊഗ്രാല്‍, സുഫൈറ ചെടേക്കാല്‍ പ്രസംഗിച്ചു. പത്തോളം വിവിധ മത്സരയിനങ്ങളില്‍ നൂറിലധികം കലാപ്രതിഭകള്‍ മാറ്റുരച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad