Type Here to Get Search Results !

Bottom Ad

ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ പ്രതിച്ഛായ വാഹകന്‍ രമണ്‍സിംഗ് മൂന്നാം സ്ഥാനത്തേക്ക്


ദേശീയം (www.evisionnews.co): പ്രതിച്ഛായയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് മൂന്നാം സ്ഥാനത്തേക്ക്. ഛത്തീസ്ഗഢ് അപ്രതീക്ഷിതമായി ബിജെപിയെ കൈവിട്ടപ്പോള്‍ രാജ്നന്ദന്‍ ഗാവ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക്് പോകേണ്ടിവന്നു രമണ്‍സിംഗിന്.

ഇവിടെ ഏറ്റവും മുന്നില്‍ കോണ്‍ഗ്രസിലെ കരുണ ശുക്ലയാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകളാണ് ഇവര്‍. 2013ലെ തിരഞ്ഞെടുപ്പില്‍ 36000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ബി.ജെ.പിയുടെ ഏറ്റവും കാലം മുഖ്യമന്ത്രിയായിരുന്ന രമണ്‍സിംഗ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഞെട്ടലോടെയാണ് ബി.ജെ.പി കാണുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad