
ജയ്പൂര്‍ (www.evisionnews.co): തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജസ്ഥാനില്‍ വലിയ തിരിച്ചടി നേരിട്ട് ബി.ജെ.പി മന്ത്രിമാര്‍. മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്. രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി ജയ്പൂരിലെ സിവില്‍ ലൈന്‍ മണ്ഡലത്തില്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.
കൃഷി മന്ത്രി പ്രഭു ലാല്‍ സൈനിയും 2000 വോട്ടുകള്‍ക്ക് പിന്നിലാണ്. രാജസ്ഥാനിലെ അന്‍ത സീറ്റില്‍ നിന്നായിരുന്നു ഇദ്ദേഹം ജനവിധി തേടിയത്. രാജസ്ഥാനിലെ തന്നെ ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ് 1000 വോട്ടുകള്‍ക്ക് പിന്നിലാണ്. ഹനുമന്‍ഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്. നഗരവികസന വകുപ്പ് മന്ത്രി ശ്രീചന്ദ്ര് ക്രിപാലിനിയും 500 വോട്ടുകള്‍ക്ക് പിന്നിലാണ്. നിമാഗേര മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്.

Post a Comment
0 Comments