കാസര്‍കോട് (www.evisionnews.co): ഭിന്നശേഷിക്കാരുടെ ഒന്നാമത് സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ ഡിസംബര്‍ 26, 27 തിയതികളില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപികരിച്ചു.
കാസര്‍കോട് ടൗണ്‍ ജി.യു.പി സ്‌കൂളില്‍ ഹാളില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ എന്‍.പി ആഷിഖ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഒ.എം നാസര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു.
ഷരീഫ് പാലാക്കാര്‍, സുഹൈല്‍, അലി പുത്തൂര്‍, ഷരീഫ് മല്ലത്ത്, കരീം ചങ്ങരംകുളം, ഷൗക്കത്ത് അലി പടുവടുക്കം, അജ്മല്‍ കോഴിക്കോട്, റഷീദ് മലപ്പുറം, റസാഖ് പെരഡാല, ഹമീദ് ചെര്‍ക്കള പ്രസംഗിച്ചു.


Post a Comment
0 Comments