Type Here to Get Search Results !

Bottom Ad

ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: നഗരസഭാംഗം ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്

Image result for kerala police cap images

കാഞ്ഞങ്ങാട് (www.evisionnews.co): കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നഗരസഭാംഗം ഉള്‍പ്പടെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍ വാഴുന്നോറടിയെ വധിക്കാന്‍ ശ്രമിക്കുകയും കൂടെയുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ പി. മനോഹരന്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് മണ്ഡലം പ്രസിഡണ്ട് ശിവപ്രസാദ് അറുവാട്ടിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad