Type Here to Get Search Results !

Bottom Ad

മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ: ഇത്തവണ കുടുങ്ങിയത് ഐ.എം വിജയനിൽ

 തിരുവനന്തപുരം: (www.evisionnews.co)  ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്‍റെ അഭിമാനതാരമാക്കിയ മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ. ഫുട്ബോൾ താരം ഐ.എം വിജയന് പകരം പറഞ്ഞത് എം.എൻ വിജയിന്‍റെ പേര്. നിയമസഭയിൽ സംസാരിക്കവെയാണ് ഇ.പി ജയരാജന്‍റെ നാക്ക് വീണ്ടും പിഴച്ചത്. എം.എൻ വിജയൻ ഒപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂർ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്.

നേരത്തെ ബോക്സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോൾ ഒരു ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ അഭിമാനതാരമായിരുന്നുവെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞത്. അന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ മന്ത്രിക്കെതിരെ ട്രോൾ പെരുമഴയായിരുന്നു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad