Type Here to Get Search Results !

Bottom Ad

കുറ്റിക്കോല്‍ പള്ളത്തിങ്കാലില്‍ വോളിബോള്‍ കളിക്കിടെ ക്ലബ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം


കാസര്‍കോട് (www.evisionnews.co): വോളിബോള്‍ കളിക്കിടെ ക്ലബ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുറ്റിക്കോല്‍ പള്ളത്തിങ്കാലിലെ വിനോദിന്റെ മകന്‍ എം.വി ശ്രീലാല്‍ (23), പള്ളത്തിങ്കാല്‍ തയ്യങ്കാനത്തെ ചെനിയന്റെ മകന്‍ രതീഷ് (32), പള്ളത്തിങ്കാലിലെ അമ്പാടിയുടെ മകന്‍ ടി.കെ മണികണ്ഠന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പള്ളത്തിങ്കാലിലാണ് സംഭവം. വോളിബോള്‍ കളി കഴിഞ്ഞ് മഴയായതിനാല്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ ജീപ്പിലും കാറിലുമായെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad