Type Here to Get Search Results !

Bottom Ad

യൂണിയന്‍ തെരഞ്ഞെടുപ്പ്: കാസര്‍കോട് ഗവ ഐ.ടി.ഐയില്‍ ഏഴാംതവണയും എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ജയം


കാസര്‍കോട് (www.evisionnews.co): കാസർകോട് ഗവ. ഐ.ടി.ഐ യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായി ഏഴാം തവണയും എം.എസ്.എഫ് - കെ.എസ്.യു സഖ്യത്തിന് വിജയം. മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ചു. തിങ്കളാഴ്ച്ച രാവിലെ എട്ടു മണി മുതലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ 6 വർഷവും എം.എസ്.എഫ് - കെ.എസ്.യു തന്നെയായിരുന്നു കാസർകോട് ഗവൺമെന്റ് ഐ.ടി.ഐ യൂണിയൻ ഭരിച്ചിരുന്നത്.
മുഹമ്മദ് ശരീഫ് (ചെയർമാൻ,എം.എസ്.എഫ്) , ദർശന കെ.വി (ജനറൽ സെക്രട്ടറി,കെ.എസ്.യു),ആയിഷത്ത് അഷ്റീന ടി.എം (ഫൈൻ ആർട്സ്,എം.എസ്.എഫ്) ബബീഷ് (ജനറൽ ക്യാപറ്റൻ,കെ.എസ്.യു) അൻശാം
(കെ.എസ്.ഐ.ടി.സി, എം.എസ്.എഫ്) നസീഫ് (മാഗസിൻ എഡിറ്റർ,എം.എസ്.എഫ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഗവ. ഐ.ടി.ഐ കോളജില്‍ തുടര്‍ച്ചയായി ഏഴാംതവണയും എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് വിജയിക്കാനും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും സാധിച്ചത് വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ പോരാടുകയും അവര്‍ക്കൊപ്പം നിലയുറപ്പിച്ച്് നിന്നതിന്റെയും ഫലമായിട്ടാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് പറഞ്ഞു. ഭരണപക്ഷത്ത് നില്‍ക്കുമ്പോള്‍ മന്ത്രിമാരുടെയും മറ്റു അധികാരികളുടെയും സ്വജനപക്ഷവും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്താതെ നേതാക്കളുടെ പാവയായി മാറി സമരംമറന്ന എസ്എഫ്‌ഐക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും കിട്ടിയ കരണത്തടി കൂടിയാണ് ഈ ജയം. ഓരോ കാമ്പസുകളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റിസള്‍ട്ട് കണ്ട് പാഠം ഉള്‍കൊള്ളാന്‍ എസ്.എഫ്.ഐ തയാറായില്ലെങ്കില്‍ അടുത്ത തവണ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി പോലുമുണ്ടാകില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന്റെ വിജയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ അംഗീകാരമാണെന്ന് കാസര്‍കോട് മണ്ഡലം എം.എസ്.എഫ് ആക്ടിംഗ് പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ എന്നിവര്‍ പ്രസതാവിച്ചു. ഇതോടെ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് എസ്എഫ്‌ഐയെ വിദ്യാര്‍ത്ഥികള്‍ നീക്കംചെയ്തുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad