
(www.evisionnews.co) ശബരിമലയിലെ വിവാദങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമിടുന്നതിന് ദേവസ്വം ബോര്‍ഡിന്റെ നീക്കം. സുപ്രീം കോടതിയുടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചതോടെ താല്‍ക്കാലിക പ്രശ്‌ന പരിഹാരത്തിന് സാധ്യത തെളിയുന്നത്.
സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നത് കൂടുതല്‍ സമയം വേണം. നിലവില്‍ പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. ഇതിന് അറ്റകുറ്റപ്പണിക്ക് ഇനിയും സമയം ആവശ്യമാണ്. അതുകൊണ്ട് വിധി നടപ്പാക്കുന്നതിന് ഇനിയും സാവകാശം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം
Post a Comment
0 Comments