Type Here to Get Search Results !

Bottom Ad

ബദിയടുക്ക- സൂലപദവ് റോഡ്: ജനകീയസമരം രണ്ടാം ഘട്ടത്തിലേക്ക് എക്‌സി. എഞ്ചിനീയറെ കണ്ടു

ബദിയടുക്ക (www.evisionnews.co): ബദിയടുക്ക- ഏത്തടുക്ക- സൂലപദവ് റോഡിന്റെ പുനര്‍നിര്‍മാണം വൈകുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ വേണ്ടി സമരസമിതി നേതാക്കള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ടു. ഡീറ്റയില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വരുത്തുന്ന കാലതാമസം വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ഇനിയും വൈകിപ്പിച്ചാല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടാംഘട്ട സമരം പ്രത്യക്ഷ സമരത്തിലേക്ക് വഴിമാറുമെന്നും സമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

ഈമാസം 30നകം ഡീറ്റയില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡിസംബറോടു കൂടി ടെണ്ടര്‍ നടപടിയിലേക്ക് എത്താന്‍ സാധിക്കുമെന്നും എക്‌സി. എഞ്ചിനീയര്‍ അറിയിച്ചതായി സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അറിയിച്ചു. കണ്‍വീനര്‍ കരുണാകരന്‍, അന്‍വര്‍ ഓസോണ്‍, അഷ്‌റഫ് മുനിയൂര്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad