കാസര്‍കോട് (www.evisionnews.co): തളങ്കര സ്വദേശി മരണപ്പെടാനിടയായ അപകടവുമായി ബന്ധപ്പെട്ട് ലോറി പിടിയിലായി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. തളങ്കര ഖാസിലേന്‍ സ്വദേശിയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ബിഗ്ബസാര്‍ മാളിലെ ഫാന്‍സ് കട ഉടമയുമായിരുന്ന എ. മുജീബ് റഹ് മാന്റെ അപകട മരണത്തിനിടയാക്കിയ ലോറിയാണ് കാസര്‍കോട് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത്. ഒക്ടോബര്‍ 31ന് രാത്രി 11 മണിയോടെ കറന്തക്കാട് ബി.ജെ.പി ഓഫീസിന് മുന്‍വശം മുജീബ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിയെ കണ്ടെത്താനായിരുന്നില്ല. നഗരപരിധിയിലെ സി.സി.ടി.വികള്‍ പ്രവര്‍ത്തന രഹിതമായത് പൊലീസിനെ കുഴക്കി. അതിനിടെ തലപ്പാടി ടോള്‍ ബൂത്ത്, പള്ളിക്കര ടോള്‍ ബൂത്ത് എന്നിവിടങ്ങളിലേതടക്കം മറ്റു ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കിയുള്ള പരിശോധനക്കിടെയാണ് ലോറി കുടുങ്ങിയത്. ടി.എന്‍ 88 ബി 4864 നമ്പര്‍ ലോറിയാണ് തമിഴ് നാട്ടില്‍ പിടിയിലായത്. ഡ്രൈവര്‍ തമിഴ്നാട് നാമക്കല്ലിലെ യുവരാജി(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് സിമാന്റുമായി എത്തിയ ലോറി പിന്നീട് കര്‍ണാടക മുടിപ്പുവില്‍ നിന്ന് പാറപ്പൊടി കയറ്റി തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെയാണ് സ്‌കൂട്ടറിലിടിച്ചത്. കാസര്‍കോട് സി.ഐ വി.വി മനോജ്, എസ്.ഐ പി. അജിത് കുമാര്‍, അഡീ. എസ്.ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, കുഞ്ഞബ്ദുല്ല, അനൂപ്, രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറി കണ്ടെത്തിയത്.

Post a Comment
0 Comments