Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ദ്വിദിന സമ്മേളനത്തിന് തുടക്കമായി


അമരാവതി (www.evisionnews.co): മഹാരാഷ്ട സംസ്ഥാന യൂത്ത് ലീഗ് ദ്വിദിന സമ്മേളത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ആദ്യദിവസം പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ യുവതയെ അണിനിരത്തുക എന്ന ചരിത്രദൗത്യം യൂത്ത് ലീഗ് നിറവേറ്റുക തന്നെ ചെയ്യുമെന്ന് സി.കെ സുബൈര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന പുരോഗതി ആശാവഹമാണ്. തുടര്‍ന്നും യൂത്ത് ലീഗിന്റെ സംഘടനാ അടിത്തറ വിപുലമാക്കാനുള്ള ഇടപെടലുകള്‍ ശക്തമായി തുടരും. 

ആധുനികവിഭ്യാസവും ജനാധിപത്യ രാഷ്ട്രീയവും സമന്വയിപ്പിച്ച് കൊണ്ട് മുസ്ലിം സമുദായത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ യുവശക്തിയെ സര്‍ഗാത്മകമായി ഉപയോഗിക്കും. വൈകാരികതയിലൂന്നിയ താല്കാലിക രാഷ്ട്രീയ നേട്ടങ്ങളല്ല, ശാശ്വതമായ ജനാധിപത്യ രാഷ്ട്രീയ സംഘാടനത്തിലൂടെ സമുദായത്തെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. അത്തരത്തില്‍ നിശബ്ദമായ ജനാധിപത്യ മുന്നേറ്റത്തിലൂടെ സമുദായ മുന്നേറ്റം സാധ്യമാക്കിയ ഏകാംഗ വിപ്ലവത്തിന്റെ പേരായിരുന്നു ഗുലാം മഹ്മൂദ് ബനാത്ത് വാല. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ബോധത്തിന് മഹാരാഷ്ട്രയിലെ പുതിയ തലമുറയിലും തുടര്‍ച്ചയുണ്ടാക്കാനുള്ള ശ്രമത്തിലാണ് യൂത്ത് ലീഗെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ യൂത്ത് ലീഗിന്റെ സംഘടനാ അടിത്തറ വിപുലമാക്കാനുള്ള പ്രവര്‍ത്തന പരിപാടി കള്‍ക്ക് യോഗം രൂപം നല്‍കി. നാഗ്പൂര്‍, അമരാവതി, മുംബൈ, താന, ലാത്തൂര്‍, ജാല്‍ന, ബുല്‍ദാന, അകോള, നന്ദേഡ് തുടങ്ങിയ ജില്ലകളില്‍ ജില്ലാ കമ്മിറ്റികള്‍ രൂപികരിക്കും. ഇതിനായി ദേശീയ സംസ്ഥാന ഭാരവാഹികളെ നിരീക്ഷകരായി ചുമതലപ്പെടുത്തി.മൂന്ന് മാസത്തിനുള്ളില്‍ വിവിധ ജില്ലകളിലെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടെ സഹായത്തോടെയാണ് ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കുക. ഫെബ്രുവരിയില്‍ മഹാരാഷ്ട്ര മുസ്ലിം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂര്‍ണ സംസ്ഥാന കൗണ്‍സില്‍ യോഗം മുംബൈയില്‍ നടക്കും.

യൂത്ത് ലീഗ് ട്രഷറര്‍ മുഹമ്മദ് യൂനുസ് ഭരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കൗസര്‍ ഹയാത്ത് ഖാന്‍ (ഉത്തര്‍പ്രദേശ്) മുഖ്യാതിഥിയായി. സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അഫ് സര്‍ അലി, യൂത്ത് ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ യൂസുഫ് പടനിലം,ഷിബു മീരാന്‍, കെ പി മുഹമ്മദ് ഫൈസല്‍ ഗൂഡല്ലൂര്‍ (തമിള്‍നാട്) സമാന്‍കതിരൂര്‍, എസ് റ്റി യു മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഹാറൂണ്‍, അഹമ്മദ് ഷെയ്ഖ്, മുഹമ്മദ് അമീന്‍ (താനെ) എന്നിവര്‍ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 

സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് ഇന്ന് റാലിയും പൊതുസമ്മേളനവും നടക്കും. അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. റാലിയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും. അമരാവതി നഗരം മുഴുവന്‍ കൊടിതോരണങ്ങളും, കമാനങ്ങളും, പ്രചാരണ ബോര്‍ഡുകളും കൊണ്ട് അലങ്കരിച്ചാണ് പ്രവര്‍ത്തകര്‍ സമ്മേളനത്തെ എതിരേല്‍ക്കുന്നത്.

താഴെ പറയുന്നവരെ ഭാരവാഹികളായി പ്രഖ്യാപിച്ചു. പ്രസിഡണ്ട്: ഇംറാന്‍ അഷ്റഫി, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍: റഹ്മത്ത് നദ്‌വി, അമീര്‍ ഷെയ്ഖ് (താനെ), ട്രഷറര്‍: അഡ്വ: മുഹമ്മദ് അബ്ദുല്ല ഹഫീസ് (മാലേഗാവ്), വൈസ് പ്രസിഡണ്ടുമാര്‍: ഷെയ്ഖ് ഇമ്രാന്‍ മസ്താന്‍ (നന്ദേഡ്),

ഖാലിദ് ലിയാഖത്ത് ഖാന്‍ (മുംബൈ), സെക്രട്ടറിമാര്‍: റിസ്വാന്‍ അക്തര്‍ ഖുറൈഷി, സലിം അലി ബാഗ്. സൗദി അറേബ്യ യാംബു കെ എം സി സി യുടെ സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അമരാവതിയില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോല്‍ഘാടനവും ഇന്ന് നടക്കും. ലാല്‍ഗഡി, ട്രാന്‍സ്‌പോര്‍ട്ട് നഗര്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad