Type Here to Get Search Results !

Bottom Ad

ശശികലയുടെ അറസ്റ്റ്: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം


പത്തനംതിട്ട (www.evisionnews.co): ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പുലര്‍ച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശബരിമലയിലേക്ക് പോകാനായി എത്തിയ ശശികലയെ മരക്കൂട്ടത്ത് വെച്ച് പോലീസ് തടഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പത്തിന് നട അടക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പോലീസുമായി മരക്കൂട്ടത്ത് തര്‍ക്കമുണ്ടായി. ഇതോടെയാണ് അഞ്ചു മണിക്കൂറിന് ശേഷം ശശികലയെ പോലീസ് അറസ്റ്റുചെയ്തത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad