മഞ്ചേശ്വരം (www.evisionnews.co): മണല്‍ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു. ഹൊസങ്കടി ചെക്ക്പോസ്റ്റിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മഞ്ജുനാഥക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
മണല്‍ കയറ്റി വരികയായിരുന്ന ലോറി എതിരെ വരികയായിരുന്ന ഡസ്റ്റര്‍ കാറിലിടിച്ച ശേഷം പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. ശബ്ദംകേട്ടെത്തിയ പരിസരവാസികളാണ് മഞ്ജുനാഥയെ ലോറിയില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ആദ്യം ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലേക്കും ശേഷം മംഗളൂരുവിലേക്കും എത്തിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Post a Comment
0 Comments