കാസര്‍കോട് (www.evisionnews.co): ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം. പൊലീസ് സംരക്ഷണത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് ഡിപ്പോകള്‍ക്ക് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതോടെ പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും രാവിലെ പത്തര വരെ ഒരു സര്‍വീസും ഉണ്ടായില്ലെന്നാണ് ഡിപ്പോയില്‍ നിന്നും ലഭിച്ച വിവരം.
പുലര്‍ച്ചെ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ പലരും വിവരം അറിഞ്ഞില്ല. രാവിലെ ഓഫീസുകളിലേക്കും മറ്റും യാത്ര തിരിച്ചവരെ ഹര്‍ത്താല്‍ വലച്ചു. സ്വകാര്യ ബസുകളും പല സ്ഥലങ്ങളിലും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളും ഓട്ടോകളടക്കം ചുരുക്കം ചില ടാക്‌സി വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഓടുന്നത്.
ശനിയാഴ്ച പ്രവര്‍ത്തി ദിവസമുള്ള സ്‌കൂള്‍ക്ക് ഹര്‍ത്താലിനെ തുടര്‍ന്ന് അവധി നില്‍കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നടത്തുമെന്ന് അറിയിച്ചിരുന്ന ജില്ലാ ശാസ്ത്രമേളകളും മാറ്റിവെച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Post a Comment
0 Comments