Type Here to Get Search Results !

Bottom Ad

ശശികലയെ പോലീസ് തന്നെ സന്നിധാനത്ത് എത്തിക്കണം: റാന്നി സ്റ്റേഷന് മുന്നില്‍ ഉപരോധം


പത്തനംതിട്ട (www.evisionnews.co): ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ശബരിമല കര്‍മസമിതിയും പ്രവര്‍ത്തകരും റാന്നി പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. നാമജപ പ്രതിഷേധവുമായിട്ടാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ശശികലയെ വിട്ടയക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അന്യായമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയെ അറസ്റ്റു ചെയ്ത പോലീസുകാര്‍ക്കതിരെ നടപടിയെടുക്കണമെന്നും ശശികലയെ പൊലീസ് തന്നെ സന്നിധാനത്ത് എത്തിച്ച് തൊഴാന്‍ വേണ്ട ക്രമീകരണം ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

അതേസമയം റാന്നി പോലീസ് സ്റ്റേഷനില്‍ ശശികല ഉപവാസം തുടരുകയാണ്. സന്നിധാനത്തെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ശശികലയെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിരിക്കുന്നത്. അതേസമയം ശശികലയെ കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad