ചെര്‍ക്കള (www.evisionnews.co): ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ മാന്യവിന്‍ ടച്ച് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കൊര്‍ദോവ സോക്കര്‍ ഫെസ്റ്റ് സമാപിച്ചു. കൊര്‍ദോവ സ്പാര്‍ട്ടസ് ജേതാക്കളായി. വിജയികള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് ട്രോഫി കൊര്‍ദോവ കോളജ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് നല്‍കി. മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നാല്‍ത്തടുക്ക, കൊര്‍ദോവ കോളജ് ഡയറക്ടര്‍മാരായ എം.എ നജീബ്, റൗഫ് ബായിക്കര, യൂണിയന്‍ ഭാരാവാഹികളായ സഹീര്‍ ചാല, ഹസീബ് മൊഗ്രാല്‍, സൈനുദ്ദീന്‍ ദേളി, സിനാന്‍ ചെര്‍ക്കള, നഹീമുദ്ദീന്‍ ചെമ്മനാട് സംബന്ധിച്ചു.

Post a Comment
0 Comments