Type Here to Get Search Results !

Bottom Ad

തൃപ്തിയെ തടഞ്ഞതും ശശികലയെ ശബരിമലയിലേക്ക് രാത്രി കടത്തിയതും സംഘര്‍ഷം ലക്ഷ്യമിട്ടുള്ള ബി.ജെ.പി പ്ലാന്‍


പത്തനംതിട്ട (www.evisionnews.co): ശബരിമല ദര്‍ശനത്തിന് കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ തടഞ്ഞതും ശബരിമലയിലേക്ക് ശശികലയെ രാത്രി പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബി.ജെ.പി പദ്ധതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ.പി ശശികല നാടുനീള നടന്ന് വര്‍ഗീയ വിഷം ചിറ്റുന്നയാളാണ്. ജനങ്ങളെ ഭ്രാന്തമായ രീതിയില്‍ കൊണ്ട് എത്തിച്ച് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്ന രീതി വേണ്ടെന്ന് ശശികല ടീച്ചറിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും സമ്മതിക്കാത്ത സാഹചര്യത്തിലാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് വ്യക്തമാണ്. സംഘപരിവാര്‍ ഹര്‍ത്താല്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ശബരിമലയിലേക്ക് വന്ന ഭക്തരുടെ വാഹനങ്ങള്‍ പോലും തടയുന്നു. ഹര്‍ത്താലില്‍ ജനം വലഞ്ഞു. സാധാരണ ഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് ജനങ്ങളോട് പ്രതിബദ്ധതയുണ്ടാകും. പക്ഷേ യാതൊരു പ്രതിബദ്ധതയുമില്ലാതെ തങ്ങളുടെ രാഷ്ട്രീയ ലാഭം മാത്രം നോക്കിയാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad