ദുബൈ (www.evisionnews.co): കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ മീലാദ് സംഗമവും കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, സി.എം ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു. ദുബൈ ദേരയില്‍ നടന്ന പരിപാടിയില്‍ കണ്ണിയത്ത് അക്കാദമി ദുബൈ ചാപ്റ്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. കണ്ണിയത് അക്കാദമി ട്രഷററും ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ജനഃസെക്രട്ടറിയുമായ സലാം കന്യപ്പാടി സംഗമം ഉദ്ഘാടനം ചെയ്തു. ഉസ്താദ് അബ്ദുല്‍ ഖാദര്‍ അസ്അദി,കബീര്‍ അസ്അദി,നൗഫല്‍ പാറക്കട്ട തുടങ്ങിയവര്‍ മൗലീദ് പരായണത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അസ്അദി അനുസ്മരണ പ്രഭാഷണം നടത്തി.
കെഎംസിസി നേതാക്കളായ ഹസൈനാര്‍ തോട്ടുംബാഗം, ടി.ആര്‍ ഹനീഫ്, മുനീര്‍ ചെര്‍ക്കള, റഷീദ് ഹാജി കല്ലിങ്കല്‍, ഹസൈനാര്‍ ബീജന്തടുക്ക, എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് ട്രഷറര്‍ ഫാസില്‍ മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍, പി.ഡി നൂറുദ്ദീന്‍ മഹമൂദ് ഹാജി പൈവളിഗെ, സുബൈര്‍ അബ്ദുല്ല സത്താര്‍ ആലംപാടി, സുഹൈല്‍ കോപ്പ, താഹിര്‍ മുഗു, സിദ്ദീഖ് കനിയടുക്കം, സുബൈര്‍ മാങ്ങാട്, അസീസ് ബെള്ളൂര്‍, അന്താസ് ചെമ്മനാട്, റഹീം താജ്, അബ്ദുല്‍ഖാദര്‍ ബെളിഞ്ചം, സിദ്ദീഖ് സി.എം.സി, മൊയ്തീന്‍ ചെറൂണി, മുഹമ്മദ് പൊയ്യക്കണ്ടം സംബന്ധിച്ചു. സെക്രട്ടറി വൈ. ഹനീഫ കുമ്പഡാജെ സ്വാഗതവും ഐ.പി.എം ഇബ്രാഹിം നന്ദിയും പറഞ്ഞു.
കണ്ണിയത് അക്കാദമി ഭാരവാഹികളായ മുനീഫ് ബദിയടുക്ക, സത്താര്‍ നാരമ്പാടി, ജി.എസ് ഇബ്രാഹിം ചന്ദ്രന്‍പാറ, അസീസ് കമാലിയ, അബ്ദുല്ല ബെളിഞ്ചം, എം.എസ് ഹമീദ്, മുഹമ്മദ് ഹനീഫ തെക്കേക്കര, സിദ്ദീഖ് കൈക്കമ്പ, റസാഖ് ബദിയടുക്ക, ലത്തീഫ് പൊയ്യക്കണ്ടം, ഹംസ ബദിയടുക്ക, അഷ്‌റഫ് സദ്ദാം നേതൃത്വം നല്‍കി.

Post a Comment
0 Comments