ചട്ടഞ്ചാല്‍ (www.evisionnews.co): നവംബര്‍ 24ന് മഞ്ചേശ്വരം ഉദ്യാവരത്ത് നിന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്ത്വത്തില്‍ ആരഭിക്കുന്ന യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റി ഗ്രാമയാത്രയും പൊതുയോഗവും നടത്തി.ഹസൈനാര്‍ ക്യാപ്റ്റനും, ലത്തീഫ് ടി ഡി വൈസ് ക്യാപ്റ്റനും, ഇബ്രാഹിം പള്ളത്തിങ്കാല്‍ ഡയറക്ടറുമായ ഗ്രാമയാത്രയുടെ ഫ്‌ളാഗ് ഓഫ് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍ നിര്‍വഹിച്ചു. പുത്തരിയടുക്കം, ബാലനടുക്കം, പള്ളത്തുങ്കാല്‍ എന്നീ പ്രദേശങ്ങളിലെ സ്വീകരണത്തിന് ശേഷം ചട്ടഞ്ചാലില്‍ സമാപിച്ചു.
സമാപന പൊതുയോഗം യൂത്ത് ലീഗ് ജില്ലാ ജനല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. ഹുസൈനാര്‍ തെക്കില്‍, ആഷിഫ് മാളികെ, ഖാസ്മി അബ്ദുല്ല, മജീദ് ബെണ്ടിച്ചാല്‍, മൊയ്തു തൈര, സാജിദ് ചട്ടഞ്ചാല്‍, സിദ്ധീഖ് മങ്ങാടന്‍, ബഷീര്‍ കൈന്താര്‍, ഹസൈനാര്‍, ലത്തീഫ് ടി.ഡി, ഇബ്രാഹിം പള്ളത്തുങ്കാല്‍, കലന്തര്‍ തൈര, നൗഫൽ മാങ്ങാടൻ പ്രസംഗിച്ചു.

Post a Comment
0 Comments