
കാഞ്ഞങ്ങാട് (www.evisionnews.co): തിയേറ്ററില്‍ വിജയ് ആരാധകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി അഴകവേല (28)നെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വിനായക തിയേറ്ററില്‍ വിജയുടെ സര്‍ക്കാര്‍ പടത്തിന്റെ റിലീസിംഗ് ഷോക്കിടയിലാണ് തമിഴ്നാട് ഫാന്‍സും കര്‍ണാടക ഫാന്‍സും തമ്മില്‍ ഏറ്റുമുട്ടിയത്. സ്‌ക്രീനില്‍ വിജയ് പ്രത്യക്ഷപ്പെട്ടതോടെ ഇരുടീമുകളും തമ്മില്‍ ആര്‍ത്തുലസിച്ച് കൊണ്ട് നൃത്തം ചവിട്ടുകയായിരുന്നു. ഇതിനിടയില്‍ ഫാന്‍സുകള്‍ രണ്ടു പേരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും അഴക് വേലന് അടിയേല്‍ക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലിസ് സ്ഥലത്തെത്തി. പരി ക്കറ്റയാളെ ആസ്പത്രിയിലെത്തിക്കുകയും കസ്റ്റിഡിയിലെടുക്കുകയും ചെയ്തു.
Post a Comment
0 Comments