Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ചെര്‍ക്കള സ്വദേശി മരിച്ചു

Related image

കാസര്‍കോട് (www.evisionnews.co): കര്‍ണാടകയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍കോട് ചെര്‍ക്കള സ്വദേശി മരിച്ചു. ചെര്‍ക്കള കോലാച്ചിയടുക്കത്തെ യൂസുഫ് ഹാജിയുടെയും റുഖിയയുടെയും മകന്‍ ഖാലിദ് എന്ന കായിഞ്ഞി (47) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗോവക്കും കര്‍ണാടകയ്ക്കും അതിര്‍ത്തി പ്രദേശമായ ബെല്‍ഗാം കണ്‍കുമ്പിയിലെ കാട്ടുപാതയിലാണ് അപകടം. ഗോവയില്‍ സബ്കോണ്‍ട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു ഖാലിദ്. ബെല്‍ഗാമിലേക്ക് ജോലിക്കാരെ അന്വേഷിച്ച് ബൈക്കില്‍ വരുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ: ഫരീദ. മക്കള്‍: നസിയ, സഫ്‌വാന്‍, സിഫ്‌വാന്‍, സിനാന്‍, സന. സഹോദരങ്ങള്‍: മുഹമ്മദ് (ഗള്‍ഫ്), അബ്ദുല്ല (ഗോവ), ഇബ്രാഹിം (ഓട്ടോ ഡ്രൈവര്‍), ലത്വീഫ് (ദുബൈ), ബീഫാത്വിമ, ആയിശാബി, സുഹറ, ഹവ്വാബി.

Post a Comment

0 Comments

Top Post Ad

Below Post Ad