Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ് ആസ്പത്രി സമുച്ചയ ശിലാസ്ഥാപനം 25ന്

Image result for pinarayi vijayan

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജ് ആസ്പത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം 25ന് രാവിലെ 11മണിക്ക്ഉ ക്കിനടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയും പി. കരുണാകരന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളുമായിരിക്കും.

ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതം പറയും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളായി ജീവിതംപേറി മുന്നോട്ടു പോകുന്നവര്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി പരിണമിക്കാന്‍ പോകുന്ന മെഡിക്കല്‍ കോളജിന്റെ മൂന്നാംഘട്ട പ്രവര്‍ത്തിയുടെ ഭാഗമായാണ് ആസ്പത്രി കെട്ടിട സമുച്ചയം നിര്‍മിക്കുക. 2012 മാര്‍ച്ച് 24ലെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് ബദിയടുക്ക ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് അനുമതി ലഭിച്ചത്.

റവന്യു വകുപ്പിന്റെ ഭൂമി ആരോഗ്യ പ്പിന് കൈമാറുകയും 2012ല്‍ കിറ്റ് കോ ലിമിറ്റഡ് കമ്പനിയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. ഡോ. പ്രഭാകരന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി 25കോടി രൂപ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് അനുവദിച്ചു. ആദ്യഘട്ടമായി അനുവദിച്ച 99ലക്ഷം രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജ് കാമ്പസിലേക്കുള്ള റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 2015 ജനുവരി 18ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി 25കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്.

2017ല്‍ വൈദ്യുതീകരണം, ഇ.എല്‍.വി പ്രവര്‍ത്തികള്‍, ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നിവക്കായി 5.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരികയാണ്. ആസ്പത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി നബാര്‍ഡില്‍ നിന്നുള്ള വായ്പയായ 58.1826 കോടി രൂപയും സര്‍ക്കാര്‍ വിഹിതമായ 36.1051 കോടി രൂപയുമടക്കം 95.876 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി 5.82കോടി രൂപ കിറ്റ് കോ കമ്പനിക്ക് നല്‍കി കഴിഞ്ഞു. പത്രസമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേശ് കുമാര്‍, മാഹിന്‍ കേളോട്ട്, കെ. ജഗനാഥഷെട്ടി സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad