കാസര്‍കോട് (www.evisionnews.co): സോഷ്യല്‍ മീഡിയ നന്മയുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തണമെന്ന് എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി സോഷ്യല്‍ മീഡിയയുടെ ഗുണങ്ങളും പ്രശ്നങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. സാമൂഹ്യ മാധ്യമങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ മീഡിയ വിംഗ് രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, അബ്ദുറഹ്മാന്‍ തൊട്ടി, ബിലാല്‍ ആരിക്കാടി, എബിഎസ് ആരിക്കാടി, മൂസല്‍ ഫൈസി കന്തല്‍, റിഫാഇ പൊവ്വല്‍, ബഷീര്‍ ദാരിമി പുണ്ടൂര്‍, ജലീല്‍ നാഷണല്‍ നഗര്‍, താജുദ്ധീന്‍ മൗലവി ദാറടുക്കം, ഹക്കീം അറന്തോട്, അബ്ദുല്‍ ഖാദര്‍ പെരുമ്പട്ട, അബൂബക്കര്‍ സിദ്ധീഖ് പരപ്പ പ്രസംഗിച്ചു.


Post a Comment
0 Comments