കാസര്‍കോട് (www.evisionnews.co): ചെങ്ങറ ഭൂ സമര പാക്കേജിന്റെ അടിസ്ഥാനത്തില്‍ പെരിയ വില്ലേജില്‍ ഭൂരഹിതര്‍ക്ക് അനുവദിച്ച 166 ഏക്കര്‍ ഭൂമിയുടെ കരമടക്കാന്‍ കഴിയാത്തതിനാല്‍ വായ്പയും കാര്‍ഷിക ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതി പട്ടികജാതി വകുപ്പും കാസര്‍കോട് ജില്ലാ കലക്ടറും അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. പെരിയ വില്ലേജില്‍ 341, 323/3 453/1 എന്ന സര്‍വേ നമ്പരില്‍ 166 ഏക്കര്‍ സ്ഥലമാണ് അനുവദിച്ചത്. 2010 മുതല്‍ 85 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. 50സെന്റ് ഭൂമി വീതമാണ് അനുവദിച്ചത്. ചെലവു കുറഞ്ഞ വീടുകളും ഇവര്‍ക്ക് നിര്‍മിച്ചുനല്‍കി.
മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരിലുള്ള സംരംഭം പട്ടികജാതി വിഭാഗത്തിന്റെ ദീര്‍ഘകാല അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഭൂമിയുടെ കരമടയ്ക്കാന്‍ കഴിയാത്തതിനാല്‍ ആനുകൂല്യത്തിന്റെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. ഉത്തരവ് പട്ടികജാതി, പട്ടികവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും അയച്ചു. കെ. തങ്കപ്പന്റെ നേതൃത്വത്തില്‍ പത്തുപേരാണ് പരാതി നല്‍കിയത്. 
Post a Comment
0 Comments