Type Here to Get Search Results !

Bottom Ad

നവ്യാനുഭവമായി ദുബൈയില്‍ നടന്ന കുമ്പഡാജെക്കാരുടെ 'നാട്ടുകൂട്ടം'


ദുബൈ (www.evisionnews.co): യു.എ.ഇ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നാട്ടുകൂട്ടം 2018 പരിപാടി നവ്യാനുഭവമായി. ദുബൈ അല്‍ ഖവാനീജിലെ മുശ്രിഫ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്തിലെ വിവിധ ശാഖകള്‍ തമ്മില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍ നാടന്‍ കളികളും കബടി, വോളിബോള്‍, കമ്പവലി തുടങ്ങി ഒരുപാട് കായിക മത്സരങ്ങളും നടന്നു. രാവിലെ 11മണിക്ക് ആരംഭിച്ച പരിപാടി രാത്രി വരെ നീണ്ടുനിന്നു. മഗ്‌രിബ് നിസ്‌കാര ശേഷം നടന്ന അനുസ്മരണ സംഗമവും അനുമോദന ചടങ്ങും ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. 

യു.എ.ഇ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മര്‍പ്പനടുക്ക സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ധീന്‍, ട്രഷറര്‍ അസീസ് കമാലിയ, മറ്റുനേതാക്കളായ സിദ്ധീഖ് ചൗക്കി, അബ്ദുല്ല ബെളിഞ്ചം, എം.എസ് ഹമീദ്, അബ്ദല്‍ ഖാദര്‍ ബെളിഞ്ചം, ഐ.പി.എം ഇബ്രാഹിം, സഫ്‌വാന്‍ അണങ്കൂര്‍, സഹൈല്‍ കോപ്പ, സുബൈര്‍ അബ്ദുല്ല, റഫീഖ് എതിര്‍ത്തോട്, നാസര്‍ മല്ലം, നൗഫല്‍ ചേരൂര്‍, സത്താര്‍ നാരമ്പാടി, മുഷ്താഖ് സി.എന്‍

സംസാരിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ ഇ.കെ മുഹമ്മദ് ഹാജി നന്ദി പറഞ്ഞു.

പഞ്ചായത്തില്‍ നിന്നും വിവിധ എമിറേറ്റുകളില്‍ മണ്ഡലം- ജില്ലാ ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാഫി മാര്‍പ്പനടുക്ക, അബ്ദുല്ല ബെളിഞ്ചം, ഇ.കെ മുഹമ്മദ് ഹാജി, സിദ്ധീഖ് കെ.എസ് എന്നിവര്‍ക്ക് സലാം കന്യപ്പാടി ഉപഹാരം സമര്‍പ്പിച്ചു. വിവിധ കലാപരിപാടികളില്‍ 66 പോയിന്റ് നേടി കുമ്പഡാജ ശാഖാ ഓവറോള്‍ ചാമ്പ്യന്മാരായി. 63 പോയിന്റോടെ അന്നടുക്ക ശാഖാ രണ്ടാംസ്ഥാനവും 48വീതം പോയിന്റ് നേടി ചെറൂണി, ബെളിഞ്ചം ശാഖകള്‍ മൂന്നാംസ്ഥാനവും നേടി. അബ്ദുല്ല ബെളിഞ്ചം ഡയറക്ടറും വൈ. ഹനീഫ കുമ്പഡാജെ കോര്‍ഡിനേറ്ററുമായി നടന്ന നാട്ടുകൂട്ടം പഞ്ചായത്തിലെ നൂറുകണക്കിന് പ്രവര്‍ത്തകന്മാര്‍ക്ക് തികച്ചും പ്രവാസ ജീവിതത്തില്‍ കിട്ടുന്ന സുന്ദരമായ നിമിഷങ്ങളായി മാറി. പഞ്ചായത്ത് കെ.എം.സി.സി നേതാക്കളായ ബഷീര്‍ പാലകം, അദുലു അന്നടുക്ക, ഇബ്രാഹിം ബെളിഞ്ചം, ലത്തീഫ് കുദിങ്കില, എം.എ ബഷീര്‍, റഷീദ് മരിക്കാനം, ബി.എച്ച് സിദ്ധീഖ്, ഖാദര്‍ പൊയില്‍, ജി.ബി അബ്ദുല്‍ റഹ്മാന്‍, ബി.എന്‍ റസാഖ്, മൊയ്തു ചെറൂണി, ജാബു കുമ്പഡാജെ, വൈ. ഖലീല്‍, വൈ നാസര്‍, ജാബി അന്നടുക്ക, സിദ്ധീഖ് ബെളിഞ്ചം എന്നിവര്‍ ശാഖാതലങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരായി മത്സരങ്ങള്‍ നിയന്ത്രിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad