ഷാര്‍ജ (www.evisionnews.co): വിശ്വപ്രസിദ്ധ സാഹിത്യകാരി മാധവിക്കുട്ടിയുടെ (കമലാ സുരയ്യയുടെ) ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഓര്‍മ പങ്കുവെയ്ക്കുന്ന പഴയതലമുറയിലെ എഴുത്തുകാരന്‍ ബാലകൃഷ്ണന്‍ രചിച്ച 'പക്ഷിയുടെ മണം ആമിയെ കുറിച്ച് കുടുംബ സുഹൃത്തിന്റെ ഓര്‍മ' ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വൈസ് പ്രസിഡണ്ട് എസ്.എം ജാബിര്‍, ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹക്ക് നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു. എം.സി.എ നാസര്‍, ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് ക്രിയേറ്റീവ് എഡിറ്റര്‍ മണിശങ്കര്‍, ദൂബൈ കെ.എം.സി.സി സംസ്ഥാന വൈ. പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംബാഗം സി.പി ജലീല്‍, കെ.എം നൗഷാദ് സംബന്ധിച്ചു. കോഴിക്കോട് ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

Post a Comment
0 Comments