എരിയാല്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരിയാല്‍ പത്താം വാര്‍ഡില്‍ നിര്‍മിച്ച ചേരങ്കൈ കോണ്‍ക്രീറ്റ് നടപ്പാത മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ചേരങ്കൈ മുനിസിപ്പല്‍ പ്രദേശത്തുള്ളവര്‍ക്കും എരിയാല്‍ പത്താം വാര്‍ഡ് ചേരങ്കൈ നിവാസികള്‍ക്കും സ്‌കൂള്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരുടെ സഞ്ചാരത്തിന് അനുഭവിച്ചിരുന്ന ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമായി.
എരിയാല്‍, പത്താം വാര്‍ഡ് മെമ്പര്‍ സൗജാന റാഫി, അഷ്റഫ് അരമന, എ.പി ജാഫര്‍, മന്‍സൂര്‍ അക്കര, കെ.ബി അബൂബക്കര്‍, ജമാലുദ്ധീന്‍ സഖാഫി, റാഫി എരിയാല്‍, ഹാരിസ് ചേരങ്കൈ, അബ്ദുല്ല, ഷാഫി സിദ്ധക്കട്ട, നവാസ് എരിയാല്‍, റിയാസ് എരിയാല്‍, ഫാറൂഖ് ചേരങ്കൈ, അസീസ് കടപ്പുറം, അബ്ദുല്ല കടപ്പുറം, ഷാജഹാന്‍ ചേരങ്കൈ, ബീരാന്‍ ചേരങ്കൈ, അസീസ് ചേരങ്കൈ, ഷാഫി പടിഞ്ഞാര്‍, ബാലന്‍ ചേരങ്കൈ, സരോജിനി പടിഞ്ഞാര്‍ സംബന്ധിച്ചു.

Post a Comment
0 Comments