കേരളം (www.evisionnews.co): സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഏഴു സ്ത്രീകള്‍ ഉള്ളതിനാലാണ് സുരക്ഷതേടിയത്. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും തൃപ്തി പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന തൃപ്തി ദേശായിക്കും സംഘത്തിനും പ്രത്യേകമായി സുരക്ഷയൊരുക്കില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
ശബരിമല വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അതുനടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. റിവ്യൂ ഹര്‍ജി പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ അതുവരെ നടപ്പാക്കേണ്ടതില്ല. അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ ജനഹിതമെ വിജയിച്ചിട്ടുള്ളൂ. അത് കേരളത്തിലും ബാധകമാണ്. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഒന്നും പറയാനില്ല. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വ്യക്തി മാത്രമാണ് അവര്‍ ഭക്തയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Post a Comment
0 Comments