
(www.evisionnews.co) പിറവം പള്ളിക്കേസില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ആയിരക്കണക്കിനു പൊലീസുകാരെ വിന്യസിപ്പിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് വിമര്‍ശിച്ചു.
ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു. സാധാരണക്കാര്‍ക്കു മനസ്സിലാകുന്നതല്ല ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ന്യായ വാദങ്ങള്‍. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും വിധി നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടതി ആരാഞ്ഞു.
Post a Comment
0 Comments