Type Here to Get Search Results !

Bottom Ad

പ്രകൃതി വിരുദ്ധ പീഡനം: അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്


കാസര്‍കോട് (www.evisionnews.co): മൂന്നു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനെ ഏഴ് വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച തിരൂര്‍ തുരുത്തിപ്പറമ്പിലെ നസീബ് മൗലവി (37)യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) മജിസ്‌ട്രേറ്റ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികതടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴയടച്ചാല്‍ ഇതില്‍ നിന്നും 15,000 രൂപ വീതം പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും വിധിയിലുണ്ട്.

2011 ഏപ്രില്‍ 30ന് മുമ്പുള്ള പല ദിവസങ്ങളിലായി കുട്ടികളെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടികളുടെയും ബന്ധുക്കളുടെയും പരാതിയില്‍ ചിറ്റാരിക്കാല്‍ എസ്.ഐയായിരുന്ന ഹരീഷ് ഷെട്ടിയാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ ഹാജരായി.

Post a Comment

0 Comments

Top Post Ad

Below Post Ad