Type Here to Get Search Results !

Bottom Ad

കോളജ് അധികൃതരുടെ മാനസിക പീഡനം: കൊല്ലത്ത് വിദ്യാര്‍ത്ഥിനി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു


കൊല്ലം (www.evisionnews.co): കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളേജിലെ ഒന്നാംവര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. കോളജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തടഞ്ഞുവെച്ചിരിക്കുകയാണ്. സ്വയംഭരണാവകാശമുള്ള കോളേജാണ് ഫാത്തിമാ മാതാ. അവിടെ സെമസ്റ്റര്‍ പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി. 

സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനു പുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്. അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളജില്‍ നിന്ന് ഇറങ്ങിയോടുകയും എസ്.എന്‍ കോളജിന് മുന്നില്‍വച്ച് തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad