Type Here to Get Search Results !

Bottom Ad

ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് മഞ്ചേശ്വരത്ത് തുടക്കമായി


കാസര്‍കോട് (www.evisionnews.co): ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ മതില്‍ക്കെട്ട് തീര്‍ക്കാന്‍ കാസര്‍കോട് നിന്നും തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന യൂത്ത് ലീഗ് യുവജനയാത്ര കാസര്‍കോട് മഞ്ചേശ്വരത്ത് തുടക്കമായി. വൈകിട്ട് ഉദ്യാവരത്ത് പ്രത്യേകം തയാറാക്കിയ പരിപാടിയില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന യൂത്ത് ലീഗ്കമ്മിറ്റി യാത്രസംഘടിപ്പിക്കുന്നത്. 

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വൈസ് ക്യാപ്റ്റനും ട്രഷറര്‍ എം.എ സമദ് ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം കോര്‍ഡിനേറ്ററുമായ യുവജനയാത്ര 14 ജില്ലകളിലും പര്യടനം നടത്തി ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും. 

വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരായും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കുന്നതിനുമാണ് യുവജനയാത്ര സംഘടിപ്പിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയതയും ബന്ധുനിയമനം അടക്കമുള്ള ഇടതുസര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വജനപക്ഷപാതവും അഴിമതിയും ജാഥയിലൂടെ ജനസമക്ഷം തുറന്നുകാട്ടും. ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അവതാനതയില്ലാത്ത നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിനെതിരെയും വര്‍ഗീയ ദ്രുവീകരണത്തിനുള്ള സുവര്‍ണാവസരമായി കാണുന്ന ബി.ജെ.പിക്കെതിരെയുമുള്ള ക്യാമ്പയിനാണ് യാത്രയുടെ ലക്ഷ്യം. 

25, 26 തിയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. ഒരോ ദിവസവും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വെള്ള വസ്ത്രംധരിച്ച ആയിരത്തോളം തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ ജാഥയില്‍ അണിനിരക്കും. 25ന് രാവിലെ എട്ടു മണിക്ക് കുമ്പളയില്‍ നിന്ന് പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന ജാഥ ദേശീയ പാതവഴി ഉച്ചക്ക് 12.30ന് എരിയാലില്‍ സ്വീകരണത്തിന് ശേഷം കറന്തക്കാട് നിന്നും കാസര്‍കോട് നഗരം ചുറ്റി വൈകിട്ട് ആറുമണിക്ക് നായന്മാര്‍മൂലയില്‍ സമാപിക്കും. 26ന് രാവിലെ എട്ടുമണിക്ക് ഉദുമയില്‍നിന്ന് പൊതുസമ്മേളനത്തോടെ ആരംഭിച്ച് കെ.എസ്.ടി.പി റോഡ് വഴി ഉച്ചക്ക് 12.30ന് പളളിക്കര കല്ലിങ്കാലില്‍ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറുമണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad