Type Here to Get Search Results !

Bottom Ad

കുമ്പള റെയില്‍വേ സ്റ്റേഷന്റെ ദയനീയാവസ്ഥ ഡി.ആര്‍.എമ്മിന് തുറന്നുകാട്ടി പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കുമ്പള (www.evisionnews.co): നിര്‍മാണം പൂര്‍ത്തിയായിവരുന്ന കുമ്പള റെയില്‍വേ അടിപ്പാത പരിശോധിക്കാനെത്തിയ പാലക്കാട് ഡി.ആര്‍.എം പ്രതാപ് സിംഗ് ഷമിക്ക് മുമ്പില്‍ കുമ്പള റെയില്‍വേ സ്റ്റേഷന്റെ ദയനീയാവസ്ഥ വിവരിച്ച് റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന്‍. റെയില്‍വേ റിസര്‍വേഷന്‍ പുന:സ്ഥാപിക്കുക, പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, ബോഗി പൊസിഷന്‍ ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഒരു മാസത്തിനകം ബോഗി പൊസിഷന്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊങ്കണ്‍ റെയില്‍വേ മുന്‍ യു.സി.സി മെമ്പര്‍ സിദ്ദീഖലി മൊഗ്രാല്‍ കുമ്പള റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. ഉദയകുമാര്‍, അബ്ദുല്ലത്തീഫ് കുമ്പള, ജയപ്രകാശ് എന്നിവരാണ് ഡി.ആര്‍.എമ്മുമായി ചര്‍ച്ച നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad