(www.evisionnews.co) നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രതിപക്ഷ പ്രതിഷേധം. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭ സമ്മേളനത്തിന്റെ തുടക്കം മുതല്‍ തന്നെ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്ന് ബഹളം ശക്തമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു. ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
ചോദ്യോത്തരവേളയുടെ അവസാനമാണ് അന്‍വര്‍ സാദത്ത് എംഎല്‍എയും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. സമ്മേളനം ആരംഭിച്ചതിന്റെ തുടക്കത്തില്‍ തന്നെ ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു.
പ്രളയാനന്തര പുനരധിവാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതിഷേധം വകവെയ്ക്കാതെ മുഖ്യമന്ത്രി മറുപടി പറഞ്ഞു. നാലു ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

Post a Comment
0 Comments