Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും ഹുബ്ബുറസൂല്‍ പ്രഭാഷണവും


അബൂദാബി (www.evisionnews.co): അബൂദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണവും മൗലിദ് പരായണവും പുതുതായി നിലവില്‍ വന്ന അബുദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. അബ്ദുല്‍ അസീസ് മൗലവി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് ആലൂര്‍ സലാം മാങ്ങാട് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കെ.എം.സി.സി ട്രഷറര്‍ സി. സമീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജില്ലാ ഭാരവാഹികളായ അബുറഹ്മാന്‍ പൊവ്വല്‍, അബ്ദുറഹ്മാന്‍ ഹാജി, എം.എം നാസര്‍, സുലൈമാന്‍ കണക്കോഡ്, ഇസ്മായില്‍ ഉദിനൂര്‍, ഷാഫി സിയറത്തിങ്കര, അനീസ് മങ്ങാട്, സത്താര്‍ കുന്നങ്ങൈ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ഷമീം ബേക്കല്‍ സ്വാഗതവും സിദ്ദീഖ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad