Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാലയിലെ അക്രമം: എസ്.എഫ്.ഐ ജില്ലാ നേതാക്കളടക്കം ആറുപേര്‍ അറസ്റ്റില്‍

പെരിയ (www.evisionnews.co): കേന്ദ്ര സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ നേതാക്കളടക്കം ആറുപേരെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. മുന്നാട് മുരിക്കുഴിയിലെ ആല്‍വിന്‍ മാത്യു (23), ഉദിനൂര്‍ ആയിറ്റിയിലെ കെ യദു (24), ചെറുവത്തൂര്‍ കാനത്തിലെ കെ. അഭിരാം (22), കാഞ്ഞങ്ങാട്ടെ ജയനാരായണന്‍ (23), കയ്യോലിലെ ശ്രീജിത്ത് രവീന്ദ്രന്‍ (24), ചെറുവത്തൂര്‍ കുട്ടമത്തെ എം.ടി സിദ്ധാര്‍ത്ഥന്‍ (20) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച യൂണിവേഴ്സിറ്റിയില്‍ യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാമ്പസിലെത്തി അക്രമം നടത്തുകയായിരുന്നു സംഘം. രണ്ടു കേസുകളിലെ പ്രതികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. യൂണിവേഴ്സിറ്റി കാമ്പസില്‍ അതിക്രമിച്ചു കടക്കുകയും സമരത്തിനിടയില്‍ ചെടിച്ചട്ടികളും ജനല്‍ ഗ്ലാസുകളും തകര്‍ത്ത് 30,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയതിനും യൂണിവേഴ്സിറ്റിയില്‍ അതിക്രമിച്ചു കടന്ന് വി.സി ഉള്‍പ്പടെയുള്ള ജീവനക്കാരെ ബന്ദിയാക്കുകയും ചെയ്ത കേസുകളിലാണ് അറസ്റ്റ്.

Post a Comment

0 Comments

Top Post Ad

Below Post Ad