മഞ്ചേശ്വരം (www.evisionnews.co): ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് കാല്‍നട യാത്രക്കാരനും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ഞായറാഴ്ച വൈകിട്ട് ഏഴുമണിയാടെ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. റോഡ് മുറിച്ചുകടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ വാന്‍ വന്നു ബൈക്കിലിടിക്കുകയായിരുന്നു. കാല്‍നട യാത്രക്കാരന്‍ മംഗലാപുരം സ്വദേശി അലൈസീനും ബൈക്ക് യാത്രക്കാരന്‍ മംഗല്‍പാടി പെരിങ്ങാടിയിലെ ലത്തീഫിനുമാണ് പരിക്കേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments