Type Here to Get Search Results !

Bottom Ad

'നാലില്‍ നാലുവട്ടം തോറ്റു, സ്ത്രീധനം ഇല്ലാത്തതിനാല്‍ മൂസാക്കയുടെ കൂടെ പറഞ്ഞയച്ചു'; വൈറലായി സുരഭിയുടെ 'കോഴിക്കോടന്‍ പ്രസംഗം'


(www.evisionnews.co) പാത്തുവായി മലയാളികളുടെ മനസ്സിലിടം നേടി പിന്നീട് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി കേരളത്തിന്റെ അഭിമാനമായി ഉയര്‍ന്ന താരമാണ് സുരഭി ലക്ഷ്മി. കോഴിക്കോടന്‍ ഭാഷയില്‍ സംസാരിച്ച് ആരാധകരെ കയ്യിലെടുക്കുന്നതില്‍ സുരഭിയുടെ മിടുക്ക് പ്രശംസനീയമാണ്. അത്തരത്തിലുള്ള സുരഭിയുടെ ഒരു ‘കോഴിക്കോടന്‍ പ്രസംഗ’ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ മാസം ഒരു സ്‌കൂളില്‍ നടന്ന പരിപാടിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സുരഭിയുടെ കോഴിക്കോടന്‍ ശൈലിയിലുള്ള പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സദസും വേദിയും കൈയടിയും ചിരിയും തുടങ്ങി. നാലാം ക്ലാസില്‍ നാല് തവണ തോറ്റതാണെന്നും സ്ത്രീധനം കൊടുക്കാന്‍ ഇല്ലാത്തതു കൊണ്ടാണ് മൂസാക്കയുടെ കൂടെ പറഞ്ഞയച്ചതെന്നും സുരഭി പറയുമ്പോള്‍ നിര്‍ത്താത്ത ചിരിയും കൈയടിയുമായിരുന്നു. 

പ്രസംഗം തുടങ്ങിയപ്പോള്‍ മുതല്‍ ഉണര്‍ന്ന ആവേശവും ആരവവും സുരഭിയുടെ വാക്കുകള്‍ അവസാനിച്ച ശേഷവും നീണ്ടു നിന്നു.സുരഭിയെ സ്കൂളിലേക്ക് വിളിച്ചപ്പോൾ ഇത്രത്തോളം പ്രതീക്ഷിച്ചില്ല . ചീക്കോഡ് സ്‌കൂൾ മാനേജർ പിടിച്ച പുലിവാല് എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിനു ആളുകളാണ് ഇതിനോടകം കണ്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad