കാസര്‍കോട് (www.evisionnews.co): വ്യാപാരികളുടെ ജില്ലാ കമ്മിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് കെ.വി.വി.ഇ.എസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ബാങ്കിലെ ചില സാങ്കേതിക പ്രശ്നം കൊണ്ടാണ് ചെക്ക് മടങ്ങിയതെന്നും ആര്‍.ടി.ജി.എസ് പ്രകാരം ഫണ്ട് കൈമാറിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ജില്ലാ കുടുംബ ക്ഷേമ പദ്ധതിയില്‍ ഇതുവരെ അപേക്ഷിച്ച എല്ലാവര്‍ക്കും സഹായം നല്‍കിയിട്ടുണ്ടെന്നും പുതുതായി അപേക്ഷിച്ചവര്‍ക്ക് സഹായം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംഘടന പുതുതായി ആരംഭിക്കുന്ന അഞ്ചുലക്ഷം രൂപയുടെ കുടുംബ ധനസഹായ ഫണ്ടിനെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നില്‍ ഉള്ളതെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ജോസ് തയ്യില്‍, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.വി. ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലക്കുഞ്ഞി, സി യൂസഫ് ഹാജി, തോമസ് കാനാട്ട്, ശങ്കരനാരായണ മയ്യ, മുഹമ്മദ് റഫീഖ് കെ.ഐ, ജില്ലാ സെക്രട്ടറിമാരായ ഗിരീഷ് ചീമേനി, കെ.ജെ സജി, എ. പ്രത്യോധനന്‍, ടി.എ. ഇല്യാസ്, കെ. മണികണ്ഠന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എ അസീസ്, സി.എച്ച് ഷംസുദ്ദീന്‍, പി.പി മുസ്തഫ, കെ.വി ബാലകൃഷ്ണന്‍ സംസാരിച്ചു.

Post a Comment
0 Comments