ബദിയടുക്ക (www.evisionnews.co): ബദിയടുക്ക പീഡന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. സ്കൂൾ വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ഭാര്യയും ഭർത്താവും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടാതെ മുൻകൂര്‍ ജാമ്യം ലഭിക്കാൻ അവസരം നൽകുന്നത് ആരുടെ സമ്മർദ്ദത്തിന് വേണ്ടിയാണ്.
ആഗസ്റ്റ് 14 ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ വീട്ടമ്മ ബാംഗ്ലൂരിലും നാട്ടിലും ചില പ്രമുഖരുടെ സംരക്ഷണത്തിൽ കഴിയുന്നതായി പറയുന്നത്. ഇത്തരത്തിലുള്ള കേസുകൾ എഫ്.ഐ.ആർ ഇടുന്നതിന് മുമ്പ് തന്നെ പരാതി ലഭിച്ചാൽ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് അറസ്റ്റ് കാണിക്കുന്ന കേരള പൊലീസിന്റെ തന്ത്രവും, മിടുക്കും ഈ കേസിൽ ഉണ്ടായില്ല. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടുന്ന താൽപര്യവും ഈ സംഭവത്തിൽ എന്ത് കൊണ്ട് ഇല്ലാതെ പോയതെന്ന് യോഗത്തിൽ സജീവ ചർച്ചയായി. പൊലീസ് പറയുന്ന ന്യായം പ്രതികളായ ഭർത്താവ് ഗൾഫിലാണ്, ഭാര്യയെ സ്ത്രീയെന്ന മാനുഷിക പരിഗണയെ പറ്റിയാണ്. ഇരയായ പെൺകുട്ടിക്കും അവരുടെ കുടുംബത്തിനെക്കാളും പ്രതിയുടെ മാനത്തെ കുറിച്ച് പറയുന്നത് പൊലീസ് പ്രതികളുടെ ഭാഗത്തിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ധകൾക്ക് മുട്ട് മടക്കുകയാണോ ചെയ്യുന്നതെന്ന് യോഗം ആരാഞ്ഞു.
ഇതേദിവസം തന്നെ ഡി.വൈ.എഫ്.ഐ.യുടെ രാപകൽ സമരവും നടക്കും. പ്രതികളെ അറസ്റ്റ് ചെയ്ത് പിന്നിലുള്ള ഇരുണ്ട കൈകളെ ജനമധ്യത്തിൽ കൊണ്ട് വരാൻ ബദിയടുക്ക പൊലീസും കേസിന് മേൽനോട്ടം വഹിക്കുന്ന മേൽ ഉദ്യോഗസ്ഥരും ഇടതുപക്ഷം ഭരിക്കുന്ന കേരള പൊലീസായി മാറണമെന്ന് യോഗം ആവശ്യപെട്ടു. ഏരിയ പ്രസിഡണ്ട് സിന്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പ സ്വാഗതം പറഞ്ഞു. റസിയ,ശാലിനി,വത്സല,ജ്യോതി തുടങ്ങിയവർ പങ്കടുത്തു.

Post a Comment
0 Comments