ന്യൂഡല്‍ഹി (www.evisionnews.co): രാജ്യദ്രോഹ കുറ്റംചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയെ വീണ്ടും കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദ. സമൂഹമാധ്യമത്തിലൂടെയാണ് വീണ്ടും അധിക്ഷേപിച്ച് രംഗത്തു വന്നിരിക്കുന്നത്. പിഎം ചോരിഹയി എന്ന ഹാഷ് ടാഗിലാണ് ദിവ്യ ട്വിറ്റ് ചെയ്തിരിക്കുന്നത്. തന്റെ ട്വീറ്റ് കണ്ട് പിന്തുണച്ചവരോട് നന്ദി പറയുന്നു. എന്നാല്‍ ഇഷ്ടപ്പെടാത്തവരോട് ഒന്നും പറയാനില്ല. ഇന്ത്യയില്‍ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുകയാണ്. തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തവരോട് പ്രധാനമന്ത്രി കള്ളനെന്ന് തന്നെയാണ് പറയാനുള്ളത് എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്. ഉത്തര്‍പ്രദേശ് പൊലീസാണ് കഴിഞ്ഞദിവസം ദിവ്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മോദി തന്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ കള്ളന്‍ എന്ന് എഴുതുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. 'കള്ളന്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കൂ' എന്ന ഹാഷ്ടാഗോടെയായിരുന്നു ദിവ്യയുടെ ട്വീറ്റ്.

Post a Comment
0 Comments