ബേക്കല്‍ (www.evisionnews.co): 21 വര്‍ഷം മുമ്പ് നടന്ന കേസിലെ വാറണ്ട് പ്രതിയടക്കം 15 പേര്‍ അറസ്റ്റില്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ജയ്സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം വാറണ്ട് പ്രതികള്‍ കൂട്ടത്തോടെ പിടിയിലായത്. കാഞ്ഞങ്ങാട് കടപ്പുറത്തെ സുമേഷ്, മുതിയക്കാലിലെ സുനില്‍ കുമാര്‍, ഉദുമ മുക്കുന്നോത്തെ സക്കീര്‍, ഉദുമ ബാരയിലെ ശശിധരന്‍, പ്രസാദ്, പെരുമ്പളയിലെ മാധവന്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബേക്കല്‍ സിഐ വികെ വിശ്വംഭരന്‍, ബേക്കല്‍ എസ്‌ഐ കെ.പി വിനോദ് കുമാര്‍, കെ പ്രശാന്ത്, എഎസ്‌ഐമാരായ മനോജ്, സുരേഷ് തുടങ്ങിയവരുള്‍പെട്ട 20 അംഗ പോലീസ് സംഘവും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments